കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഇന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകില്ല. ഇന്നു...
കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഇന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകില്ല.
ഇന്നു രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്താനായി സ്പീക്കര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ അസുഖമുള്ളതിനാല്‍ ഇന്ന് എത്താനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
നേരത്തെ മാര്‍ച്ച് 12 ന് നോട്ടീസ് അയച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സമയം നീട്ടിനല്‍കണമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ കസ്റ്റംസ് വീണ്ടും സ്പീക്കര്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതിലാണ് സ്പീക്കര്‍ വീണ്ടും അസൗകര്യം അറിയിച്ചിരിക്കുന്നത്.
Keywords: Speaker, Customs, Today, Election
COMMENTS