കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോ...
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ സരിത എസ് നായര്‍ക്ക് കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.
കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. സോളാര്‍ പാനല്‍ വച്ചുകൊടുക്കാമെന്നു പറഞ്ഞ് 42 ലക്ഷം രൂപ തട്ടിയെടുത്തെന്ന അബ്ദുള്‍ മജീദ് എന്ന ആളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.
ഈ കേസില്‍ കഴിഞ്ഞ മാസം വിധി പറയാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത ഹാജരാകാത്തതിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. തുടര്‍ന്ന് കസബ പൊലീസ് തിരുവനന്തപുരത്തെത്തി അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
COMMENTS