തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെത്തി. നടുവിലാലിന് സമ...
തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെത്തി.
നടുവിലാലിന് സമീപത്താണ് കാര്‍ കിടന്നത്. കാറില്‍ ഒരാള്‍ തളര്‍ന്ന് കിടക്കുന്നതു കണ്ട് ചിലര്‍ ശ്രദ്ധിച്ചപ്പോഴാണ് നടനെ തിരിച്ചറിഞ്ഞത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ആദിത്യനും ഭാര്യ അമ്പിളീദേവിയും തമ്മില്‍ കുറച്ചു ദിവസമായി പൊതു മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ആത്മഹത്യാശ്രമം എന്നു വ്യക്തമല്ല.
Summary: Attempted suicide, actor Adityan in intensive care unit
COMMENTS