കൊച്ചി: മകള്‍ വൈഗയുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനു മോഹനെ (40) കര്‍ണാടകത്തിലെ കാര്‍വാ ര്‍ വന മേഖലയില്‍ വച്ച് പൊലീസ് പിടികൂടി. ഉഡുപ്...
കൊച്ചി: മകള്‍ വൈഗയുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനു മോഹനെ (40) കര്‍ണാടകത്തിലെ കാര്‍വാര്‍ വന മേഖലയില്‍ വച്ച് പൊലീസ് പിടികൂടി.
ഉഡുപ്പിയിലേക്കുള്ള ബസ് യാത്രക്കിടെയാണ് ഇയാളെ കര്‍ണാടക പൊലീസ് പിടികൂടിയത്. പിടികൂടി വൈകാതെ കേരള പൊലീസിന് ഇയാളെ കൈമാറുകയും ചെയ്തു.
സ്വകാര്യ ബസ്സില്‍ കയറിയ സനു മോഹന്‍ വന മേഖലയില്‍ ഇറങ്ങിയതായി വിവരം കിട്ടി. തുടര്‍ന്നു കര്‍ണാകട പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
കൊച്ചി പൊലീസ് ഇയാളെ കര്‍ണാടകയില്‍ വിശദമായി ചോദ്യംചെയ്തു. വൈകുന്നേരത്തോടെ സനു മോഹനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിക്കും. അര്‍ധരാത്രിയോടെ കൊച്ചിയില്‍ എത്തുമെന്നാണ് കരുതുന്നത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്ത് സനു മോഹന്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയത്.
ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. മാന്യമായാണ് പെരുമാറിയത്. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് വഴി നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിച്ചു. ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗ (13) യേയും കണാതായത്. പിറ്റേ ദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സനു മോഹന്റെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് വിവരമൊന്നും കിട്ടയില്ല.
COMMENTS