തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് ക...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് കണ്ടുപിടിക്കുന്നതിനുള്ള കൃത്യത കൂടിയ പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കിയാണ് സര്‍ക്കാര്‍ കുറച്ചത്.
സ്വകാര്യ ലാബുകളില്‍ നേരത്തെ ഇതിന് 1700 രൂപയായിരുന്നു. കോവിഡിന്റെ ആരംഭ സമയത്ത് ഇതിന്റെ നിരക്ക് 4500 രൂപയായിരുന്നു. തുടര്‍ന്ന് നാലു തവണയായി കുറച്ചാണ് ഇപ്പോള്‍ 500 രൂപയിലാക്കിയിരിക്കുന്നത്.
അംഗീകരിച്ച് ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായതിനാല്‍ പരിശോധന നിരക്ക് കുറച്ചുവെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുടമകളും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ ടെസ്റ്റുകളെല്ലാം സൗജന്യമാണ്.
Keywords: Government, RTPCR rate, reduced, 500Rs.
COMMENTS