തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇ...
തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ശനി, ഞായര്‍ ദിവസം എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും അനാവശ്യ യാത്ര വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി മാത്രമേ പുറത്തു പോകാന്‍ പാടുള്ളൂ.
പുറത്തു പോകുന്നവര്‍ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്രാനുമതി നല്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.
പരീക്ഷയ്ക്കു പോകുന്നവര്‍ക്കും മറ്റും യാത്രാസൗകര്യമൊരുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി സംബന്ധമായ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്.
അവശ്യ സര്‍വീസിനുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ്. പ്ലസ് ടു പരീക്ഷ മാറ്റമില്ലാതെ തുടരും.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് തടയുന്നുണ്ട്. മിക്കവര്‍ക്കും വന്‍ തുക പിഴയും നല്കുന്നുണ്ട്്. രാത്രി നിയന്ത്രണം കര്‍ശനമായി തുടരുമെന്നും പൊലീസ് അറിയിച്ചു.
COMMENTS