തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ, തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി ചുരുക്കാന്‍ തീരുമാനമായി. പൂരപ്പറമ്പില്‍ പൊതുജനത്തിന് പ്രവേശനം ...
തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ, തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി ചുരുക്കാന്‍ തീരുമാനമായി. പൂരപ്പറമ്പില്‍ പൊതുജനത്തിന് പ്രവേശനം അനുവദിക്കില്ല.
സംഘാടകര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
നിയന്ത്രണങ്ങളോടെ പ്രധാന വെടിക്കെട്ട് നടത്തും. സാമ്പിള്‍ വെടിക്കെട്ടില്‍ ഒരു കുഴിമിന്നിലിന് മാത്രമാണ് അനുമതി നല്കിയിട്ടുള്ളത്.
24നുള്ള പകല്‍പൂരം പൂര്‍ണമായും ഒഴിവാക്കി. ഘടക പൂരങ്ങളും മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും നടത്താം. ചമയപ്രദര്‍ശനം ഉണ്ടാകില്ല. കുടമാറ്റത്തിന്റെ സമയവും വെട്ടിക്കുറയ്ക്കും. പൂരപറമ്പില്‍ പ്രവേശിക്കുന്നവര്‍ ആരായാലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാകിസിനോ നിര്‍ബന്ധമാണ്. കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കമ്മിഷണര്‍ എന്നിവര്‍ക്കാണ് പൂരം നടത്തിപ്പിനുള്ള ചുമതല.
തൃശൂര്‍ ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ആണ്. പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തോടടുക്കുന്നു.
തൃശൂര്‍പൂരം മാതൃകാപരമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ച ദേവസ്വം ഭാരവാഹികള്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നന്ദി അറിയിച്ചു.
COMMENTS