കൊച്ചി: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. കേരളത്തില്‍ നിലവില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകള...
കൊച്ചി: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. കേരളത്തില്‍ നിലവില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മേയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം.
സി.പി.എമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അതിനാല്‍ ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഇതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടികള്‍ എടുക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. അതേസമയം ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്ന സാഹചര്യമായതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നായിരുന്നു കമ്മീഷന്റെ തീരുമാനം.
Keywords: Rajyasabha election, May 2, CPM, Highcourt
COMMENTS