തിരുവനന്തപുരം : കേരളത്തല്‍ കൊറോണ രോഗവ്യാപനം രൂക്ഷമാകുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച രാവിലെ 11ന് ഉന്നതതല യോഗം വിളിച്ചു. ക...
തിരുവനന്തപുരം : കേരളത്തല്‍ കൊറോണ രോഗവ്യാപനം രൂക്ഷമാകുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച രാവിലെ 11ന് ഉന്നതതല യോഗം വിളിച്ചു.
കോവിഡ് നെഗറ്റീവായി കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പിണറായി ഓണ്‍ലൈനിലാണ് യോഗം വിളിച്ചിരിക്കുന്നത്.
* നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും.
* നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അനുമതി കളക്ടര്‍മാര്‍ക്ക് നല്കി
* പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കര്‍ക്കശമാക്കും
* 19 മുതല്‍ കൂടുതല്‍ മാസ് വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറക്കും
* തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാക്സിന് നല്‍കും
* രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്സിന് എത്തുമെന്ന് പ്രതീക്ഷ
* ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കൂട്ടും
* കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങിയേക്കും
കളക്ടര്‍മാര്‍, എസ്.പിമാര്‍, ഡി,എം.ഒമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നു നിര്‍ദ്ദേശമുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ചചെയ്യും.
കേരളത്തില്‍ കോവിഡ് പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ കൂട്ട പരിശോധന നടത്തും. രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പ്രധാനമായും പരിശോധിക്കുക.
Keywords: Pinarayi Vijayan, Kerala, Covid, DMO
COMMENTS