ന്യൂഡല്‍ഹി: മേയ് ഒന്നുമുതല്‍ 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം അത...
ന്യൂഡല്‍ഹി: മേയ് ഒന്നുമുതല്‍ 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം അതിരൂക്ഷമായിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
പുതിയ നയമനുസരിച്ചു സംസ്ഥാനങ്ങള്‍ക്ക് കമ്പനികളില്‍നിന്ന് വാക്സീന്‍ നേരിട്ടു വാങ്ങാം. പൊതുവിപണിയില്‍ വാക്‌സീന്‍ വില്‍ക്കുന്നതിനും കേന്ദ്രം അനുമതി നല്‍കി.
കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വാക്സീന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കണം.
കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് ഇപ്പോള്‍ രാജ്യത്ത് വാക്‌സീന്‍ നല്‍കി കൊണ്ടിരിക്കുന്നത്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയത്തിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കേന്ദ്രത്തോടു നയം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
COMMENTS