തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല. ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് പൂര്‍ണമായും ലോക്ഡൗണ്‍ ഏര്‍പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല. ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് പൂര്‍ണമായും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഏതിര്‍ക്കുകയായിരുന്നു.
ഇനിയും ഒരു സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്നും അന്യസംസ്ഥാന തൊഴിലാളികളെയും ഇത് സാരമായി ബാധിക്കുമെന്നും അതിനാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നുമായിരുന്നു യോഗത്തിലുണ്ടായ പൊതു അഭിപ്രായം.
അതേസമയം രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള കര്‍ശന നിയന്ത്രണം തുടരാനും യോഗത്തില്‍ തീരുമാനമായി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് യോഗത്തില്‍ ആവശ്യമുണ്ടായെങ്കിലും അത് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതാണ് അഭികാമ്യമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Keywords: Kerala, Lockdown, Covid -19, May 2
COMMENTS