തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒന്‍പത് മണി മുതല്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ സമയത്ത് അനാവശ്യമായി വാഹനങ്ങള്‍ പുറത്തിറക്കിയാല്‍ 2000 രൂപയാണ് പിഴ.
അതേസമയം ചരക്ക് - പൊതു ഗതാഗതത്തെ ബാധിക്കാത്ത തരത്തിലാണ് കര്‍ഫ്യൂ നടപ്പാക്കുന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പായി വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കാനും ഏഴരയ്ക്ക് ശേഷം ഹോട്ടലുകളിലും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
COMMENTS