തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗ...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 16, 17 തീയതികളില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറി വി പി ജോയ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിശോധന, വാക്സിന്, നിയന്ത്രണങ്ങള്‍ എന്നീ കാമ്പയിനുകളാണ് നടത്താന്‍ പോകുന്നത്. മുന്‍ഗണന പ്രകാരമായിരിക്കും രണ്ടര ലക്ഷം പേരെ പരിശോധിക്കുക. ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ടവരെ ആദ്യം പരിശോധിക്കും. 45 വയസ്സിന് താഴെയുള്ളവരിലും പരിശോധന കൂട്ടും.
കേരളത്തിന് ഇതുവരെ 60 ലക്ഷം ഡോസ് വാക്സിനാണ് ലഭിച്ചത്. ഇപ്പോള്‍ ബാക്കിയുള്ളത് 7,25,300 ലക്ഷം ഡോസ് വാക്സിനാണ്. കേന്ദ്രം വാക്സിന് നല്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.
പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അടുത്ത രണ്ടാഴ്ച നടത്തുന്ന പൊതുപരിപാടികള്‍ മുന്‍കൂറായി അധികൃതരെ അറിയിക്കണം. ഹോട്ടലുകളിലും മറ്റും ഹോം ഡെലിവറി സംവിധാനം വര്‍ധിപ്പിക്കണം. തീയറ്ററുകളും ബാറുകളും രാത്രി ഒന്‍പതു മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.
പരമാവധി 150 പേര്‍ക്കാണ് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതി. നിലവില്‍ ലോക്ക് ഡൗണ്‍ ആലോചനയില്ലന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
COMMENTS