ആലപ്പുഴ: മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി മന്ത്രി ജി.സുധാകരന്‍. തനി...
ആലപ്പുഴ: മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി മന്ത്രി ജി.സുധാകരന്‍.
തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആലപ്പുഴയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ക്രിമിനലുകളാണെന്നും മന്ത്രി ആരോപിച്ചു.
പരാതിക്ക് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും സുധാകരന്‍ വ്യക്തമാക്കി.
തന്റെ കുടുംബത്തെ വരെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തന്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യയ്‌ക്കോ മകനോവേണ്ടി പോലും എവിടെയും ഇടപെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Keywords: G.Sudhakaran, Complaint, Press meet
COMMENTS