ലഖ്‌നൗ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാത്രമല്ല മാസ്‌ക് ഇല്ലാതെ പുറത്തിറ...
ലഖ്‌നൗ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാത്രമല്ല മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
നേരത്തെ പിഴ 1000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായിത്തുടങ്ങിയപ്പോള്‍ തന്നെ സ്‌കൂളുകള്‍ മേയ് 15 വരെ അടച്ചിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 22439 കേസുകളാണ് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
Keywords: Covid - 19, Lockdown, Sunday, UP, Mask
COMMENTS