കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഷാജിയുടെ കോഴിക്കോ...
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
ഇവിടെ നിന്നും പണവും സ്വര്‍ണ്ണവും അടക്കമുള്ള നിരവധി രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജിയോട് ആവശ്യപ്പെട്ടത്.
അതേസമയം വിജിലന്‍സ് കണ്ടെത്തിയ പണത്തിന് ആവശ്യമായ രേഖകള്‍ കൈവശമുണ്ടെന്നും അത് ഹാജരാക്കാനായി സമയം അനുവദിക്കണമെന്നും ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: K.M Shaji, Vijilance, Questioning, Today
 

 
							     
							     
							     
							    
 
 
 
 
 
COMMENTS