തിരുവനന്തപുരം: കേരളത്തിൽ ലോക്ക് ഡൗൺ ആവശ്യമില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചുവെങ്കിലും കേന്ദ്രസർക്കാർ നിലപാട് ഘടിപ്പിച്ചാൽ സംസ്ഥാ...
തിരുവനന്തപുരം: കേരളത്തിൽ ലോക്ക് ഡൗൺ ആവശ്യമില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചുവെങ്കിലും കേന്ദ്രസർക്കാർ നിലപാട് ഘടിപ്പിച്ചാൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ലോക്ക് ഡൗൺ ആവശ്യമായി വന്നേക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 മുകളിലുള്ള ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ വച്ചിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ 350 ജില്ലകളിൽ ലോക്ക് ഡൗൺ ആവശ്യമായി വന്നിരിക്കുകയാണ്.
കേരളത്തിൽ മന്ത്രിസഭാ തീരുമാനം മറിച്ചായിരുന്നു. സർവ്വകക്ഷിയോഗവും ഇതേ നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചാൽ കേരളത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തുന്നുണ്ട്.
കേരളത്തിൽ 23.24 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതനുസരിച്ച് ലോക്ക് ഡൗൺ അത്യാവശ്യമായി വന്നിരിക്കുകയാണ്
COMMENTS