രണ്ട് മാസ്ക് ധരിച്ചു രക്ഷ നേടാന്‍ മുഖ്യമന്ത്രിയുടെ ഉപദേശം തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളില്‍ ലോക് ഡൗണ്‍ ആലോചിക്കേണ്ടിവരു...
രണ്ട് മാസ്ക് ധരിച്ചു രക്ഷ നേടാന്‍ മുഖ്യമന്ത്രിയുടെ ഉപദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളില്‍ ലോക് ഡൗണ്‍ ആലോചിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തത്കാലം മേയ് നാലു മുതല്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്കായി ചുരുക്കും.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കും. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല, പാഴ്സല്‍ മാത്രമേ പാടുള്ളൂ.
ഹോം ഡെലിവറി സാദ്ധ്യമായ ഇടങ്ങളിലെല്ലാം അത് അനുവദിക്കും. റെയില്‍-വിമാന യാത്രകള്‍ക്കു തടസ്സമില്ല. ഇവയിലേക്കുള്ള യാത്രക്കാരെ അനുവദിക്കും. ആരോഗ്യ മേഖലക്കുള്ള സേവനങ്ങളും സര്‍വീസുകളും അനുവദിക്കും.
ആള്‍ക്കൂട്ടം അനുവദിക്കില്ല. വിവാഹത്തിന് 50 പേരെയും മരണത്തിന് 20 പേരെയും മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളിലും 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ല.
ഡബിള്‍ മാസ്ക് അത്യാവശ്യം
മാസ്കിന്റെ ശാസ്ത്രീയ ഉപയോഗം രോഗം നിയന്ത്രിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് ട്രോപ്പിക്കല്‍ മെഡിസിന് ആന്‍ഡ് ഹൈജീനും, പ്രൊസീഡിങ്ങ്സ് ഒഫ് ദി നാഷണല്‍ അക്കാദമി ഒഫ് സയന്‍സസും നടത്തിയ പഠനഫലങ്ങള്‍ ഈ ഘട്ടത്തില്‍ ഗൗരവത്തോടെ കാണേണ്ടതാണ്.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്ക് ഉപയോഗം കര്‍ക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്ന് അവര്‍ കണ്ടെത്തി. മാസ്കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നു.
വീടിന് പുറത്ത് ഡബിള്‍ മാസ്കിങ്ങ് പ്രധാനമാണ്. അതായത് ഒരു സര്‍ജിക്കല്‍ മാസ്ക്ധരിച്ചതിനുശേഷം അതിനു മുകളില്‍ തുണി മാസ്ക് വയ്ക്കുകയാണ് വേണ്ടത്. ഈ തരത്തില്‍ മാസ്കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ കഴിയും.
COMMENTS