തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ അടച്ച് ത...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പൊലീസ്.
തിരുവനന്തപുരം - കന്യാകുമാരി അതിര്‍ത്തിയിലെ 12 ഓളം ഇടറോഡുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബാരിക്കേഡുകള്‍ വച്ച് അടയ്ക്കുകയായിരുന്നു.
കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലേക്ക് ഇടറോഡുകളിലൂടെ കടക്കുന്നത് തടയാനാണ് നടപടി. അതിര്‍ത്തിയിലെ പ്രധാനറോഡുകളില്‍ തമിഴ്‌നാട് പൊലീസ് പരിശോധന കര്‍ശനമാക്കി.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി. മാത്രമല്ല അതിര്‍ത്തിയിലെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
Keywords: Covid - 19, Kerala boarder roads, Tamilnadu police, Closed
COMMENTS