കൊച്ചി: എ.എം ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ് ഹൈക്കോടതി. ഷംസീറിന്റെ ഭാര്യ ഡോ.സഹലയുടെ എച്ച്.ആര്‍.ഡി സെന...
കൊച്ചി: എ.എം ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ് ഹൈക്കോടതി. ഷംസീറിന്റെ ഭാര്യ ഡോ.സഹലയുടെ എച്ച്.ആര്‍.ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം വിവാദമായിരുന്നു.
തുടര്‍ന്ന് മാനദണ്ഡം മറികടന്ന് ഇവരെ നിയമിക്കാന്‍ നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടി മറ്റ് ഉദ്യോഗാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
മേയ് ഏഴു വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഈ വിഷയത്തില്‍ ഗവര്‍ണറും വിശദീകരണം തേടിയിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമേ സര്‍വകലാശാല നിയമന നടപടികള്‍ നടത്താവൂയെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, Kannur university, Appointment, May 7
COMMENTS