ലോകായുക്തയുടെ ഉത്തരവ് നിലനില്ക്കും: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി കൊച്ചി: ലോകായുക്തയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമ...
ലോകായുക്തയുടെ ഉത്തരവ് നിലനില്ക്കും: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: ലോകായുക്തയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുന്‍ മന്ത്രി കെ.ടി ജലീലിന് കനത്ത തിരിച്ചടി. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
എല്ലാ രേഖകളും പരിശോധിച്ചശേഷമാണ് ലോകായുക്തയുടെ ഉത്തരവെന്നും അതിനാല്‍ തന്നെ അതില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെയുള്ള ലോകായുക്തയുടെ കണ്ടെത്തലുകള്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ജലീലിന്റെ വാദം.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ബന്ധു കെ.ടി അദീബിനെ നിയമിച്ച ജലീലിന്റെ നടപടി അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്.
അതേസമയം ഈ ഉത്തരവിനെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വാദം തുടരുന്നതിനിടെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
Keywords: High court, Lokayukta, K.T Jaleel,
COMMENTS