കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ നടപ്പാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമ്...
കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ നടപ്പാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുക ഇനിയും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആളുകളുടെ ജീവനൊപ്പം ജീവിതോപാധി കൂടി സംരക്ഷിക്കേണ്ടതിനാലാണ് അത്തരത്തിലൊരു നടപടിയിലേക്ക് കടക്കാത്തതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്‌സിന് നല്ല ക്ഷാമമുണ്ടെന്നും കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് കാരണമല്ല സംസ്ഥാനത്ത് കോവിഡ് വീണ്ടും തീവ്രമായതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Health minister, Local lockdown, Election, Covid - 19
COMMENTS