ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് എയിംസ് മേധാവി...
ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ നിര്‍ദ്ദേശിച്ചു.
രോഗവ്യാപനം മുന്‍കൂട്ടി മനസ്സിലാക്കുന്നതിലും രോഗ ശൃഖല തകര്‍ക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.
രോഗ പ്രതിരോധത്തില്‍ സര്‍ക്കാരിനു സംഭവിച്ച വീഴ്ചയ്ക്ക് രാജ്യത്തെ ആരോഗ്യ സംവിധാനം വലിയ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ അപകടകരമായ വൈറസ് വകഭേദങ്ങള്‍ പടരുകയാണ്.
കൊവിഡിനെതിരെ രണ്ടു തരത്തിലുളള പ്രതിരോധം ആവശ്യമായി വന്നിരിക്കുന്നു. ആശുപത്രി കിടക്കകള്‍, മരുന്നുകള്‍, ഓക്‌സിജന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അടിയന്തരമായി ഇടപെടലാണ് ഒന്നാമത്തെ ആവശ്യം.
കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് രണ്ടാമത്തെ ആവശ്യം. ഇത്രയേറെ കേസുകളുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.
പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍, ലോക് ഡൗണ്‍ എന്നിവയിലൂടെ രോഗ വ്യാപന ശൃംഖല തകര്‍ക്കാനും കേസുകള്‍ കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് കേന്ദ്രങ്ങളില്‍ പോയി കോവിഡ് രോഗിയെപ്പോലെ ചികിത്സ തേടണം. എയിംസില്‍ കോവിഡ് സംശയാസ്പദ വാര്‍ഡുണ്ട്. ജീവനുകള്‍ രക്ഷിക്കുകയാണ് ഇപ്പോള്‍ പരമപ്രധാനം.
ആദ്യത്തെ തരംഗം മന്ദഗതിയിലായിരുന്നു. വൈറസിന്റെ കുതിച്ചുചാട്ടം പ്രതീക്ഷിച്ചിരുന്നില്ല. ആശുപത്രി കിടക്കകള്‍, മരുന്ന് തുടങ്ങിയവ എല്ലാം തന്നെ വര്‍ദ്ധിപ്പിക്കാന്‍ സമയം കിട്ടിയിരുന്നു. ഇത്തവണ എല്ലാം പെട്ടെന്ന് സംഭവിച്ചു. നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു, ഗുലേരിയ പറഞ്ഞു.
ഇതേസമയം, എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ അയച്ചിട്ടുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.
വാക്‌സിന്‍ വിതരണത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും മോഡി മന്‍ കീ ബാത് പരിപാടിയില്‍ പറഞ്ഞു.
Summary: The AIIMS chief Randeep Guleria said that lockdowns should be imposed in areas where the Covid test positive rate is above 10 per cent. The government has failed to anticipate the spread of the disease and disrupt the disease network. The government also failed to control the rising Covid cases.
Keywords: AIIMS , Randeep Guleria, Covid, Test positive rate, India, Narendra Modi
COMMENTS