തിരുവനന്തപുരം: കേരളത്തിൽ ജനിതകമാറ്റം കോവിഡ് വൈറസിൻ്റെ പ്രബലമായ സാന്നിധ്യം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബ്രിട്ടനിലും...
തിരുവനന്തപുരം: കേരളത്തിൽ ജനിതകമാറ്റം കോവിഡ് വൈറസിൻ്റെ പ്രബലമായ സാന്നിധ്യം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും അതിവേഗം പടർന്നുപിടിച്ച മാരക വൈറസിൻ്റെ സാന്നിധ്യമാണ് കേരളത്തിൽ പലയിടത്തും കണ്ടെത്തിയിരിക്കുന്നത് .
ഉത്തരകേരളത്തിൽ ആണ് ഇത്തരം വൈറസിൻ്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ജനിതകമാറ്റം സംഭവിച്ച വൈറസിൻ്റെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങൾ പൂർണമായും അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നര വർഷമായി നാം വൈറസിനൊപ്പമാണ് ജീവിക്കുന്നതെന്നും ഇനിയും കൂടതൽ കാലം അങ്ങനെ കഴിയേണ്ടിവരുമെന്നും എന്നും അതിനു നാം തയ്യാറെടുക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
COMMENTS