ചങ്ങനാശേരി: മുന്‍ മന്ത്രി കെ.ജെ ചാക്കോ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ചങ്ങനാശേര...
ചങ്ങനാശേരി: മുന്‍ മന്ത്രി കെ.ജെ ചാക്കോ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ചങ്ങനാശേരിയില്‍ നടക്കും.
1965, 1970, 1977 വര്‍ഷങ്ങളില്‍ എം.എല്‍.എ ആയിരുന്ന കെ.ജെ ചാക്കോ 1979 ല്‍ ചുരുങ്ങിയ നാളുകളില്‍ സി.എച്ച് മുഹമ്മദ്കോയ മന്ത്രിസഭയില്‍ എക്സൈസ്, ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്നു. ഇദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ് പെസഹാ വ്യാഴം പൊതു അവധിയായി പ്രഖ്യാപിച്ചത്.
മില്‍മ ചെയര്മാന്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം, ഇന്‍ഷുറന്‍സ് കമ്മിറ്റി മെംബര്‍, പെറ്റീഷന് കമ്മിറ്റി ചെയര്മാന് എന്നീ നിലകളില്‍ നിയമസഭാ കമ്മിറ്റികളിലും വാഴപ്പള്ളി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Keywords: Ex minister, K.J Chacko, Passes away,
COMMENTS