തിരുവനന്തപുരം: ഇരട്ട വോട്ട് ആരെങ്കിലും ചെയ്താല്‍ അവര്‍ക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്ക...
തിരുവനന്തപുരം: ഇരട്ട വോട്ട് ആരെങ്കിലും ചെയ്താല്‍ അവര്‍ക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരണാധികാരിക്ക് കൈമാറും. ഇരട്ട വോട്ട് തടയുന്നതിനുള്ള ചുമതല ജില്ലാ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ഇരട്ട വോട്ട് തടയാന്‍ നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഇരട്ട വോട്ടുകളുടെ പട്ടിക നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഇരട്ട വോട്ടിന് ആളെത്തുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ഇരട്ട വോട്ട് ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യും.
എല്ലാ പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്കും ഇരട്ട വോട്ട് പട്ടിക കൈമാറും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വോട്ടിടുന്നതിന് മുന്‍പ് സത്യവാങ്മൂലം നല്‍കണം. ഇരട്ട വോട്ടുകാരുടെ പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കും.
സംസ്ഥാനത്ത് 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ അറിയിച്ചിരുന്നു. അതിന്റെ കണക്കുകള്‍ വെബ്സൈറ്റിലൂടെ പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. എന്നാല്‍, 38586 വ്യക്തികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇരട്ടിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.
Keywords: Kerala, Polling, Vote, Double Vote
COMMENTS