തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടയ്ക്ക് വധഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനായി ഗാനങ്ങള്‍ ...
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടയ്ക്ക് വധഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനായി ഗാനങ്ങള്‍ എഴുതിയതിനാണ് അദ്ദേഹത്തിനെതിരെ അജ്ഞാത വധഭീഷണി വന്നത്.
ഫോണിലൂടെയാണ് ഭീഷണി. അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇഞ്ചിഞ്ചായി കൊല്ലുമെന്നായിരുന്നു ഭീഷണി. മുരുകന് കാട്ടാക്കടയുടെ മനുഷ്യനാകണം എന്ന ഗാനമാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിക്കും സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലും അദ്ദേഹം പരാതി നല്കി. സംഭവത്തില്‍ പുരോഗമന കലാസാഹിത്യസംഘം, ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രതിഷേധിച്ചു.
Keywords: Death threat, Poet, Murugan Kattakkada, Police
COMMENTS