തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച രാത്രികാല കര്‍ഫ്യൂ നടപ്പാക്കും...
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച രാത്രികാല കര്‍ഫ്യൂ നടപ്പാക്കും.
രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ നടപ്പാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.
കര്‍ഫ്യൂവില്‍ പൊതുഗതാഗതത്തിന് നിരോധനമില്ല. പരിപൂര്‍ണ അടച്ചുപൂട്ടലും ഉണ്ടാവില്ല. അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.
വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടത്താനും തീരുമാനമായി. സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Keywords: Kerala, Curfew, Coronavirus, Covid
COMMENTS