ന്യൂഡല്‍ഹി: രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ക...
ന്യൂഡല്‍ഹി: രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞും കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.
Keywords: Covid vaccine, above 45, Central government, April 1
COMMENTS