ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂവായിരത്തോളം ജീവനക്കാരുള്ളതില്‍ പകു...
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂവായിരത്തോളം ജീവനക്കാരുള്ളതില്‍ പകുതിയിലധികം പേരും നിരീക്ഷണത്തിലാണ്.
ഇതേതുടര്‍ന്ന് മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി. ജഡ്ജിമാര്‍ വീടുകളിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കും.
അതിനാല്‍ കോടതി നടപടികള്‍ ഇന്നു മുതല്‍ ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്.
Keywords: Supreme court, Covid - 19, Late, Vedio Conference
COMMENTS