ന്യൂഡല്‍ഹി: 18-നും 45-നും ഇടയിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങള്‍ വഴി സ്വയം പണം ചെലവിട്ടു മാത്രമായിരിക്കും വാക്‌സിനേഷന്‍. കേന്ദ്ര സര്‍ക്കാര...
ന്യൂഡല്‍ഹി: 18-നും 45-നും ഇടയിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങള്‍ വഴി സ്വയം പണം ചെലവിട്ടു മാത്രമായിരിക്കും വാക്‌സിനേഷന്‍. കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിനേഷന്‍ നയം പ്രഖ്യാപിച്ചു.
വാക്‌സിന്‍ സ്വീകരിക്കാനായി കോവിന്‍ (https://www.cowin.gov.in) ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
#LargestVaccineDrive #Unite2FightCorona
— Ministry of Health (@MoHFW_INDIA) April 25, 2021
Here’s a step-by-step process on how to register yourself on CoWIN portal for getting #COVIDVaccination appointments. Vaccination drive opens for everyone between 18-45 years from 1st of May, 2021. pic.twitter.com/e4NXL1ajCw
യുവജനങ്ങള്‍ക്ക് ഏപ്രില്‍ 28 മുതല്‍ വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാം. മേയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും വഴി വാക്‌സിന്‍ ലഭ്യമാക്കും.
സെറം ഇന്‍സിറ്റിറ്റിയൂട്ടിന്റെ കോവിഷില്‍ഡ് വാക്‌സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യ മേഖലയില്‍ കൊടുക്കുകയെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്.
വാക്‌സിന്‍ നയം പ്രഖ്യാപിച്ചെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്. കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ വിവിധ സംസ്ഥാനങ്ങള്‍ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍, വാക്‌സിന്‍ കൊടുക്കുന്ന കാര്യത്തില്‍ കമ്പനികള്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല.
45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടര്‍ന്നേക്കും.
Summary: 18-45 year olds have to pay to get vaccinated from private sector, Center announces new Covid vaccine policy.
Summary: India, Vaccine, Covisheild, Covaccine, Narendra Modi
COMMENTS