കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്...
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശേഖരിച്ച മൊഴി അടക്കമുള്ള രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു.
വിചാരണക്കോടതിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചതായി വന്ന സ്വപ്‌നയുടെ ശബ്ദരേഖയുടെയും സന്ദീപ് നായരുടെ ആരോപണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Keywords: Highcourt, E.D, Chief minister, Crime branch
COMMENTS