മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തു...
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
1989 ല്‍ പുറത്തിറങ്ങിയ മിന ടിക്ക എന്ന മറാത്തി സിനിമയിലൂടെയാണ് കിഷോര്‍ നന്ദലസ്‌കര്‍ അഭിനയജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ജിസ് ദേശ് മേം ഗംഗ രഹ്താ ഹൈ, ദ റിയാലിറ്റി, ഖാഖി, വാസ്തവ്, സിംഗം തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയായിരുന്നു.
Keywords: Bollywood actor, Kishore Nandlaskar, Passes away, Covid - 19
COMMENTS