ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരമായതിനാല്‍ മകനായ തന്റെ സാമീപ്യം ആവശ്യമുള്ളതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ബ...
ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരമായതിനാല്‍ മകനായ തന്റെ സാമീപ്യം ആവശ്യമുള്ളതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ബിനിഷ് കോടിയേരി ഹൈക്കോടതിയില്‍.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവംബര്‍ 11 മുതല്‍ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ബിനീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 22 ന് പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗളൂരു സെഷന്‍സ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം കോടിയേരി ബാലകൃഷ്ണന്‍ രോഗമുക്തനായെന്നും ഉടന്‍തന്നെ സജീവരാഷ്ട്രീയത്തില്‍ തിരികെ എത്തുമെന്നും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Keywords: Bineesh Kodiyeri, Highcourt, Bail, Kodiyeri Balakrishnan
COMMENTS