ചെന്നൈ: തമിഴ് ഹാസ്യനടന്‍ വിവേക് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിവേകിന്...
ചെന്നൈ: തമിഴ് ഹാസ്യനടന്‍ വിവേക് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിവേകിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.
തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള വിവേകിന് മൂന്നു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സ്വാമി, ശിവാജി, അന്യന്‍, ബിഗില്‍, ധാരാള പ്രഭു തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.
COMMENTS