തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി പരമാവധി ആശുപത്രികള്‍ സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ ഉറപ്പുനല്‍കുകയും ചെയ്തു.
407 സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതില്‍ 137 ആശുപത്രികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ കോവിഡ് ചികിത്സ നല്‍കുന്നുണ്ട്.
മറ്റ് ആശുപത്രികള്‍ ഇതിനൊപ്പം സഹകരിക്കണമെന്നും കുറഞ്ഞത് 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
രോഗം ബാധിച്ചെത്തുന്ന സാധാരണക്കാര്‍ക്കു കൂടി ആശ്രയിക്കാന്‍ പാകത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എല്ലാ ആശുപത്രികളും ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലസ് സര്‍വീസുമായി സഹകരിക്കണം. ചികിത്സ ഇനത്തില്‍ ചെലവായ തുക 15 ദിവസത്തിനുളളില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കിടക്കകയും ചികിത്സയും ഒരുക്കാമെന്നു സമ്മതിച്ച മാനേജുമെന്റ് അസോസിയേഷന്‍ ചികിത്സക്ക് ഒരേ നിരക്ക് ഈടാക്കാനാകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്കെന്നാണ് അസോസിയേഷന്‍ നിലപാടെടുത്തത്.
അമിതതുക ഈടാക്കിയെന്ന പരാതിയുണ്ടായാല്‍ കളക്ടര്‍ , ഡി എം ഒ , ആശുപത്രി മാനേജുമെന്റ് അസോസിയേഷന്‍ ഭാരവാഹി എന്നിവര്‍ അംഗങ്ങളായ സമിതി പരിശോധിച്ച് നടപടി എടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
COMMENTS