തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങി വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. ധര...
തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങി വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് അവരുടെ തീരുമാനം.
കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമായതിനാലാണ് ഈ തീരുമാനമെന്ന് അവര്‍ തൃശൂരില്‍ വ്യക്തമാക്കി.
കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് വാക്കു നല്കിയ മുഖ്യമന്ത്രി അതു പാലിക്കാത്തതിനാലാണ് തീരുമാനം. ഇതേ ആവശ്യമുന്നയിച്ച് ജനുവരി 26 മുതല്‍ അവര്‍ പാലക്കാട് വഴിയോരത്ത് സത്യാഗ്രഹസമരം നടത്തുകയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് അവര്‍ അറിയിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് സര്‍ക്കാരിന്റെ നീതികേട് വിവരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം ധര്‍മടത്ത് കോണ്‍ഗ്രസ് ഇതുവരെയും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Keywords: Dharmadom, CM, Walayar mother, Action againt police, Candidate
COMMENTS