തൃശൂര്‍ : ഇക്കൊല്ലത്തെ തൃശൂര്‍ പൂരം ജനപങ്കാളിത്തത്തില്‍ നിയന്ത്രണമൊന്നുമില്ലാതെ നടത്താന്‍ തീരുമാനമായി. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ...
തൃശൂര്‍ : ഇക്കൊല്ലത്തെ തൃശൂര്‍ പൂരം ജനപങ്കാളിത്തത്തില്‍ നിയന്ത്രണമൊന്നുമില്ലാതെ നടത്താന്‍ തീരുമാനമായി.
കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂരം പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ഇതോടെ, പൂരം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന നിലപാടിലേക്ക് സംഘാടക സമിതി പോയിരുന്നു.
തുടര്‍ന്ന് രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു. മന്ത്രി വിഎസ് സുനില്‍ കുമാറുമായും ഇന്നു രാവിലെ സംഘാടക സമിതി ചര്‍ച്ച നടത്തിയിരുന്നു.
23നാണ് പൂരം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്നു സംഘാടക സമിതി അറിയിച്ചു.
Summary: It was decided to hold this year's Thrissur Pooram without any restriction in the people's participation. The decision was taken after discussions between the collector and the Pooram organizing committee. Pooram is on the 23rd. The organizing committee said Covid protocol would abide.
Keywords: Thrissur Pooram, people's participation, collector, Pooram organizing committee, Covid protocol, VS Sunil Kumar
COMMENTS