ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ള...
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. ശിവശങ്കറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസ് ആറ് ആഴ്ചത്തേക്ക് മാറ്റിവച്ച കോടതി ശിവങ്കറിന് നോട്ടീസ് അയച്ചു. ശിവശങ്കറിന്റെ ജാമ്യം തുടരുകയാണെങ്കില്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം സ്റ്റേ ചെയ്യണമെന്നതായിരുന്നു ഇ.ഡിയുടെ ആവശ്യം.
എന്നാല്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ സ്‌റ്റേ ആവശ്യം അംഗീകരിക്കാനാവില്ല എന്നതായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
Keywords: M.Shivsanker, Bail, Supreme court, E.D, Stay
COMMENTS