ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ. സംഭവം വിവാദമാ...
ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ. സംഭവം വിവാദമായ സാഹചര്യത്തിലാണ് നടപടി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗക്കേസിലെ പ്രതിയുടെ അഭിഭാഷകനോട് ഇരയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്നാണ് താന്‍ ചോദിച്ചതെന്നും ചീഫ് ജസ്റ്റീസ് വിശദീകരിച്ചു.
തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സ്ത്രീത്വത്തിന് വളരെയധികം ബഹുമാനമാണ് സുപ്രീംകോടതി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ബലാത്സംഗക്കേസിലെ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവേയാണ് നേരത്തെയുണ്ടായ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റീസ് വിശദീകരിച്ചത്.
COMMENTS