കൊച്ചി : തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്ക്കുന്ന കേരളത്തിലെ ഭരണപക്ഷത്തെ അങ്കലാപ്പിലാക്കിക്കൊണ്ട്, ഡോളര്‍ കടത്തു കേസില്‍ ചോദ്യം ചെയ്യാ...
കൊച്ചി : തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്ക്കുന്ന കേരളത്തിലെ ഭരണപക്ഷത്തെ അങ്കലാപ്പിലാക്കിക്കൊണ്ട്, ഡോളര്‍ കടത്തു കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് നല്കി.
ഈ മാസം 12ന് സ്പീക്കര്‍ നേരിട്ടു ഹാജരാകണമെന്നാണ് കസ്റ്റംസ്‌നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നു കസ്റ്റംസ് ഇന്നലെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കറെ ചേ്ാദ്യം ചെയ്യാന്‍ വളിപ്പിക്കുന്നതും. ചോദ്യം ചെയ്യലിനൊടുവില്‍ ഏതെങ്കിലും തരത്തില്‍ അറസ്റ്റിലേക്കുള്ള നടപടിയില്‍ കസ്റ്റംസ് കടന്നാല്‍ അതു സിപിഎമ്മിനും സര്‍ക്കാരിനും കനത്ത ക്ഷീണമാവും. സ്പീക്കര്‍ എന്ന പരിരക്ഷയുണ്ടെങ്കിലും അതിനപ്പുറത്തെ സാദ്ധ്യമായ വഴികള്‍ കസ്റ്റംസ് തിരയുന്നുണ്ട്.
പിണറായി വിജയന്റെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും പ്രേരണയെ തുടര്‍ന്നാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്ക് ഡോളര്‍ കടത്തിയതെന്ന് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് മൊഴി തന്നിട്ടുണ്ടെന്ന് ഇന്നലെയാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്.
അന്തിമ വാദത്തിനിടെയോ കോടതി ആവശ്യപ്പെടുന്ന സമയത്തോ മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും കസ്റ്റംസ് പറയുന്നു.
സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഈ കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
164 വകുപ്പു പ്രകാരം സ്വപ്ന നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പറയുന്നുണ്ടെന്ന് കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കോണ്‍സുലേറ്റ് ഓഫീസിലെ മുന്‍ കോണ്‍സല്‍ ജനറലുമായി പിണറായി വിജയന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു.
പിണറായിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കുകൂടി ഈ ഇടപാടുകളില്‍ പങ്കുണ്ടെന്നും സ്വപ്‌ന പറയുന്നു. പല ഇടപാടുകളിലും കമ്മിഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി നല്കിയതായി കസ്റ്റംസ് പറയുന്നു.
കോണ്‍സുല്‍ ജനറലുമായി പിണറായിയും മറ്റും നടത്തിയ ഇടപെടലുകളില്‍ തര്‍ജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്ന പറയുന്നു. അതിനാലാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
കേസിന്റെ തുടര്‍ നടപടികള്‍ക്കിടയിലോ ഭാവിയിലുണ്ടാകാവുന്ന നടപടികളിലോ മൊഴികള്‍ക്ക് പ്രാധാന്യമുണ്ടായേക്കാമെന്നും കസ്റ്റംസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷമര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഈ കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Keywords: Sreeramakrishnan, Pinarayi Vijayan, Swapna Suresh, Kerala, Dollar case, Consulate
COMMENTS