ചെന്നൈ: സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പോട്ര് ഓസ്‌കറില്‍ നിന്നും പുറത്തായി. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല...
ചെന്നൈ: സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പോട്ര് ഓസ്‌കറില്‍ നിന്നും പുറത്തായി. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌കോര്‍ തുടങ്ങി ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി.
സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസിനെത്തിയത്. മലയാള നടി അപര്‍ണ ബാലമുരളി, ഉര്‍വശി പരേഷ് റാവല്‍ എന്നിവര്‍ പ്രധാന വേഷങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കോവിഡ് പ്രതിസന്ധി കാരണം മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പല മാറ്റങ്ങള്‍ വരുത്തിയിരുന്നത് ചിത്രത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ട്.
ചുരുക്കപ്പട്ടികയില്‍ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹ, മിനാരി, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങളും തൊട്ടു പിന്നിലുണ്ട്.
Keywords: Soorarai pottru, Oscar, Shortlist, Covid - 19
COMMENTS