കൊച്ചി: സെക്കന്റ് ഷോ അനുവദിക്കാത്ത തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന നിലപാടിലുറച്ച് ഫിലിം ചേംബറും നിര്‍മ്മാതാക്കളും ഉടമകളും. ഈ വിഷയത്തി...
കൊച്ചി: സെക്കന്റ് ഷോ അനുവദിക്കാത്ത തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന നിലപാടിലുറച്ച് ഫിലിം ചേംബറും നിര്‍മ്മാതാക്കളും ഉടമകളും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ലെങ്കില്‍ തിയേറ്ററുകളെല്ലാം പൂട്ടേണ്ടി വരുമെന്നും അവര്‍ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ സര്‍ക്കാര്‍ സിനിമയോടു മാത്രം വിവേചനം കാട്ടുന്നുയെന്നും ബാറുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ രാത്രി വരെ പ്രവര്‍ത്തിക്കാനും ട്രെയിനിലും ബസിലുമൊക്കെ രാത്രി ദീര്‍ഘദൂര യാത്ര ചെയ്യുന്നതിനും അനുവാദമുണ്ടെന്നും തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം അനുവാദമില്ലെന്നും സിനിമ രംഗത്തുള്ളവര്‍ പരാതിപ്പെട്ടു.
മാര്‍ച്ച് വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും അവര്‍ ആവശ്യമുന്നയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്താനുള്ള സാധ്യത തീരെ കുറവാണ്.
Keywords: Covid - 19, Theater, Second show, Close
COMMENTS