തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത...
തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തിലെ വോട്ടര്‍ക്ക് പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ ഉള്ളതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതിനാല്‍ തന്നെ വോട്ടര്‍ക്ക് യഥാര്‍ത്ഥ മണ്ഡലത്ത മണ്ഡലത്തില്‍ വോട്ട് ചെയ്തശേഷം മഷി മായ്ച്ചുകളഞ്ഞ് അടുത്ത മണ്ഡലത്തില്‍ പോയി വോട്ട് ചെയ്യുവാന്‍ സാധിക്കും.
കണ്ണൂരിലെ വിവിധ മണ്ഡലങ്ങളില്‍ ഇത്തരം ക്രമക്കേടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ അനുവദിക്കരുതെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Voters list, Ramesh Chennithala, Kannur, Allegation
COMMENTS