ന്യൂഡല്‍ഹി: തര്‍ക്ക മണ്ഡലങ്ങളില്‍ നാളെ വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 86 മണ്...
ന്യൂഡല്‍ഹി: തര്‍ക്ക മണ്ഡലങ്ങളില്‍ നാളെ വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിലപാട് പ്രധാനമായിരിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ പിസി വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാദ്ധ്യത. കുണ്ടറയിലും അദ്ദേഹത്തിന്റെ പേരു പറഞ്ഞുകേട്ടിരുന്നു.
കുണ്ടറയില്‍ ഇപ്പോള്‍ ബാലന് മാസ്റ്ററുടെ പേരിനാണ് പ്രാമുഖ്യം വന്നിട്ടുള്ളത്. ടി സിദ്ധീഖ് കല്പറ്റയില് മത്സരിച്ചേക്കും. റിയാസ് മുക്കോളിയുടെ പേരിനാണ് തവനൂരില്‍ മുന്‍തൂക്കം. നിലമ്പൂരില്‍ വിവി പ്രകാശിന്റെയും പട്ടാമ്പിയില്‍ ആര്യാടന് ഷൗക്കത്തിന്റെയും പേരുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.
ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റം തന്നെയാണ് നടന്നിരിക്കുന്നത്. 25-50 പ്രായ്തിലുള്ള 46 പേര് പട്ടികയിലുണ്ട്. 70 കടന്ന മൂന്നു പേരാണ് ലിസ്റ്റിലുള്ളത്. 55 ശതമാനം സ്ഥാനാര്‍ത്ഥികളും പുതുമുഖങ്ങളാണ്.
Keywords: Congress Party, PC Vishnunath, Kerala, Election
COMMENTS