കൊച്ചി: മുതിര്‍ന്ന നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. നേതൃത്വം തുടര്‍ച്ചയായി തന്നെ തഴയുന്നു എന്നാരോപിച്ചാണ് രാജി. കോണ്‍ഗ...
കൊച്ചി: മുതിര്‍ന്ന നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. നേതൃത്വം തുടര്‍ച്ചയായി തന്നെ തഴയുന്നു എന്നാരോപിച്ചാണ് രാജി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദ്ദേഹം രാജിക്കത്ത് കൈമാറി.
അതേസമയം പി.സി ചാക്കോ എന്‍.സി.പിയിലേക്ക് പോകുന്നതായി അഭ്യൂഹമുണ്ട്. കോണ്‍ഗ്രസ് വിട്ടെന്നറിയിച്ച അദ്ദേഹം കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി. കേരളത്തില്‍ ഇന്നുള്ളത് പാര്‍ട്ടിയല്ലെന്നും ഐ ഗ്രൂപ്പ്, എ ഗ്രൂപ്പ് എന്നിങ്ങനെയാണെന്നും ഗ്രൂപ്പ് വീതംവയ്ക്കല്‍ മാത്രമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എന്‍.സി.പി കേരള ഘടകം പി.സി ചാക്കോയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി.സി ചാക്കോയെ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരനാണ് എന്‍.സി.പിയിലേക്ക് ക്ഷണിച്ചത്.
Keywords: Congress, P.C Chacko, Resigns, I & A groups
COMMENTS