കഠുവ: ജമ്മുകശ്മീരില്‍ പാക് വിമാനത്തിന്റെ രൂപത്തിലുള്ള ബലൂണ്‍ കണ്ടെത്തി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) എന്നു രേഖപ്പെടുത്...
കഠുവ: ജമ്മുകശ്മീരില്‍ പാക് വിമാനത്തിന്റെ രൂപത്തിലുള്ള ബലൂണ്‍ കണ്ടെത്തി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) എന്നു രേഖപ്പെടുത്തിയിട്ടുള്ള ബലൂണ്‍ ജമ്മുകശ്മീരിലെ സോത്ര ചാക്ക് ഗ്രാമത്തില്‍ നിലത്തു വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണ്‍ ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Pak airplane, Shape, Baloon, Jammu Kasmir
COMMENTS