കണ്ണൂര്‍: ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി മന്ത്രി ഇ.പി ജയരാജന്‍. രണ്ടു ടേം മത്സരരംഗത്തുള്ളവര്‍ മാറിനില്‍ക...
കണ്ണൂര്‍: ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി മന്ത്രി ഇ.പി ജയരാജന്‍. രണ്ടു ടേം മത്സരരംഗത്തുള്ളവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇ.പി ജയരാജന് ഇത്തവണ സീറ്റ് ലഭിക്കാതിരുന്നത്.
എന്നാല്‍ മത്സരരംഗത്തേക്കില്ല എന്ന ഉറച്ച നിലപാടാണ് ജയരാജന്റേത്. ആരോഗ്യപ്രശ്‌നങ്ങളും പ്രായമേറിയതുമാണ് അദ്ദേഹം കാരണമായി പറയുന്നത്. എല്‍.ഡി.എഫ് കണ്ണൂര്‍ നിയമസഭാ മണ്ഡലം പ്രകടനപത്രിക ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതേസമയം മട്ടന്നൂരില്‍ വികസനത്തിന് കോടികളുടെ പദ്ധതി എത്തിച്ചെങ്കിലും അത് പൂര്‍ത്തിയാകുന്നതിനു മുന്‍പ് പാര്‍ലമെന്ററി രംഗത്തുനിന്നും മാറിനില്‍ക്കേണ്ടി വന്നതാണ് അദ്ദേഹത്തെ ഇത്തരത്തില്‍ ചിന്തിക്കാന്‍ കാരണമായതെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും മഹാമനസ്‌കതയെക്കുറിച്ചും പറഞ്ഞ അദ്ദേഹം നാടിന്റെ സംരക്ഷണം ഏറ്റെടുത്താണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.
Keywords: Minister E.P Jayarajan, Election, LDF, Chief minister
COMMENTS