കൊച്ചി: എന്‍ജിനീയറുടെ കുപ്പായം അഴിച്ചുവച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. രാഷ്ട്രീയത്തിലോട്ടിറങ്ങുന്നതിന് മുന്നോടിയായി ഡി.എം.ആര്‍.സിയുടെ യൂണിഫ...
കൊച്ചി: എന്‍ജിനീയറുടെ കുപ്പായം അഴിച്ചുവച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. രാഷ്ട്രീയത്തിലോട്ടിറങ്ങുന്നതിന് മുന്നോടിയായി ഡി.എം.ആര്‍.സിയുടെ യൂണിഫോം അദ്ദേഹം ഉപേക്ഷിച്ചു. നിര്‍മ്മാണ മേഖലയില്‍ ഉണ്ടാവുമെന്നും എന്നാല്‍ ഡി.എം.ആര്‍.സിയുടെ യൂണിഫോമില്‍ ഇനി ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം പാലം നല്ല കരുത്തോടെ പുനര്‍നിര്‍മ്മിച്ച ശേഷം രാഷ്ട്രീയത്തിലോട്ടിറങ്ങുന്നതിന്റെ മുന്നോടിയായാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അതോടൊപ്പം ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല താനെന്നും തന്നെ മുന്‍നിര്‍ത്തിയാകും ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇ.ശ്രീധരനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നുള്ള ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെ തിരുത്തലുമായി കെ.സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു.
ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണാന്‍ ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നെന്നാണ് താന്‍ പറഞ്ഞതെന്നുമാണ് സുരേന്ദ്രന്‍ തിരുത്തിയത്.
Keywords: E.Sreedharan, DMRC, Uniform, B.J.P
COMMENTS