അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍വനത്തില്‍ 2018 ല്‍ പെണ്‍സിംഹത്തെ ഉപദ്രവിച്ച കേസില്‍ ഏഴുപേര്‍ക്ക് തടവ് ശിക്ഷ. മൂന്നു വിനോദസഞ്ചാരികളടക്കമുള്ള...
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍വനത്തില്‍ 2018 ല്‍ പെണ്‍സിംഹത്തെ ഉപദ്രവിച്ച കേസില്‍ ഏഴുപേര്‍ക്ക് തടവ് ശിക്ഷ. മൂന്നു വിനോദസഞ്ചാരികളടക്കമുള്ള ഏഴുപേരില്‍ ആറുപേര്‍ക്ക് മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷയുമാണ് വിധിച്ചത്.
ഇതിനു പുറമെ പ്രതികളോട് 10,000 രൂപ വീതം പിഴ അടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.
2018 ല്‍ കോഴിയെ കാണിച്ച് സിംഹത്തെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഏഴുപേര്‍ക്കെതിരെ കേസെടുക്കുകയും ആറുപേരെ അറസ്റ്റുചെയ്യുകയും ചെയ്തത്.
Keywords: Lion harassing, Gir forest, 7 people get jail
 

 
							     
							     
							     
							    
 
 
 
 
 
COMMENTS